അബുദാബി: യുഎഇയില്‍ ഇനി കൊവിഡ് നിബന്ധനകള്‍ ലംഘിച്ചാല്‍ കുടുങ്ങുന്ന വഴി അറിയില്ല. റോഡുകളിലും തെരുവോരങ്ങളിലും നിയമലംഘകരെ പിടികൂടാന്‍ യുഎഇ പൊലീസ് ഉണ്ടാകും. ഇതിനായി പ്രത്യേക പൊലീസ് സേനയെ തന്നെ ഇറക്കിയിട്ടുണ്ട്. മോട്ടോര്‍ സൈക്കിളിലാണ് ഇനിമുതല്‍ പൊലീസെത്തുക. ബ്രിഗേഡിയറും റാക് പൊലീസിന്‌റെ സെന്റട്രല്‍ ഓപറേഷന്‍സ് ഡയറക്ടര്‍ ജനറലുമായ ഡോ. മൊഹമ്മദ് സയീദ് അല്‍ ഹമീദിയാണ് ഇക്കാര്യം അറിയിച്ചത്.
എല്ലാ റോഡുകളിലും സ്‌ക്വയറുകളിലും പോലീസ് ഉണ്ടാകും. റമദാന്‍ മാസത്തില്‍ മോസ്‌കുകള്‍ക്ക് മുന്നിലും പൊലീസ് സേന ഉണ്ടാകും. ഗതാഗതം സുഗമമമാക്കാനും അപകടങ്ങള്‍ കുറയ്ക്കാനുമാണ് ഈ നടപടി കൊണ്ട് ലക്ഷ്യമിടുന്നത്. ഏപ്രില്‍ 13 നാണ് യുഎഇയില്‍ റമദാന്‍ വ്രതം ആരംഭിക്കുന്നത്. ഗതാഗതം തടസ്സപ്പെടുത്തുന്ന തരത്തില്‍ ഡ്രൈവര്‍മാര്‍ വാഹനം ഓടിക്കരുതെന്ന് പൊലീസ് സേന നിര്‍ദേശം നല്‍കി.