കൊവിഡ് അതിരൂക്ഷമായി വ്യാപിക്കുന്ന സാഹചര്യത്തില്‍ ആള്‍ക്കൂട്ടങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ്. അഞ്ച് പേരില്‍ കൂടുതല്‍ ഒത്തുകൂടുന്നതിനാണ് വിലക്കേര്‍പ്പെടുത്തിയത്. സാഹചര്യങ്ങള്‍ കണക്കിലെടുത്ത് കളക്ടര്‍മാര്‍ക്ക് കൂടുതല്‍ നടപടി സ്വീകരിക്കാമെന്ന് ഉത്തരവില്‍ പറയുന്നു.
ഇന്ന് 8135 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 7,013 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.
രോഗ വ്യാപനം വര്‍ധിച്ചാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഇന്നലെ മന്ത്രിസഭയോഗത്തില്‍ തന്നെ തീരുമാനിച്ചിരുന്നു. കര്‍ശന നിയന്ത്രണത്തിനും ഉത്തരവിട്ടു. കടകളില്‍ സാമൂഹിക അകലം പാലിക്കണമെന്നും മാസ്‌ക് നിര്‍ബന്ധമായി ധരിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു. ആള്‍ക്കൂട്ട നിയന്ത്രണത്തിന്റെ ഭാഗമായി വിവാഹത്തിനും സംസ്‌കാര ചടങ്ങിലും ഏര്‍പ്പെടുത്തിയ നിയന്ത്രണം തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. നിയന്ത്രണങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാനു നിര്‍ദേശമുണ്ട്.