ചൈനയില്‍ പുതിയ 49 കോവിഡ് കേസുകള്‍ കൂടി; രണ്ടാം വ്യാപനമെന്ന് സംശയം

ബെയ്ജിങ്: ചൈനയില്‍ പുതിയ 49 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 36 എണ്ണവും തലസ്ഥാനമായ ബെയ്ജിങ്ങിലാണ്. ഇതിനെ കോവിഡിന്റെ രണ്ടാം വ്യാപനമായാണ് സംശയിക്കുന്നത്.

ചൈനയിലെ മൊത്തവിതരണ മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ച് കോവിഡിന്റെ പുതിയ ക്ലസ്റ്റര്‍ രൂപ്പെടുന്നുവെന്നാണ് ആശങ്കയെന്ന് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ പറഞ്ഞു.

കഴിഞ്ഞ തവണ ഹുബൈയില്‍ ഇതിനേക്കാളും കുറഞ്ഞ കോവിഡ് കേസുകളാണ് ആദ്യഘട്ടത്തില്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് ദേശീയ ആരോഗ്യകമ്മീഷന്‍ അറിയിച്ചു. മൂന്ന് കേസുകള്‍ മാത്രമാണ് ഹുബെ പ്രവിശ്യയില്‍ കോവിഡിന്റെ തുടക്കത്തില്‍ സ്ഥിരീകരിച്ചത്.

കോവിഡ് വീണ്ടും എത്തിയതോടെ രോഗത്തിന്റെ ഉറവിടമെന്ന് സംശയിക്കുന്ന സിന്‍ഫാദി മാര്‍ക്കറ്റിലെ പരിശോധന ചൈന കര്‍ശനമാക്കി. പ്രദേശത്ത് ഇന്നലെ മാത്രം 46,000 ടെസ്റ്റുകള്‍ നടത്തിയതായി അധികൃതര്‍ അറിയിച്ചു. കോവിഡ് കേസുകള്‍ കൂടുതലെത്തിയതോടെ ഹൈദന്‍ ജില്ലയിലെ മൊത്ത വിതരണ മാര്‍ക്കറ്റും ചൈന അടച്ചിരിക്കുകയാണ്.

Top