ഭൂട്ടാനിലെ കൊവിഡ് വാക്സിനേഷന്‍ ലോകത്തിന് കൗതുകമാകുന്നു

ന്ത്യയില്‍ നിന്നെത്തിച്ച ആസ്ട്രാ സെനക്കാ വാക്സിനുപയോഗിച്ച് ഭൂട്ടാനിലെ കൊവിഡ് 19 വാക്സിനേഷന്‍ തുടങ്ങി. കൊവിഡ് മഹാമാരി കാര്യമായ രീതിയില്‍ നിയന്ത്രിക്കാന്‍ സാധിച്ച ചുരുങ്ങിയ രാജ്യങ്ങളിലൊന്നാണ് ഭൂട്ടാന്‍. ഒരു വര്‍ഷം നീണ്ട മഹാമാരിയില്‍ 870 പേര്‍ക്കാണ് ഭൂട്ടാനില്‍ കൊവിഡ് ബാധിച്ചത്. ഒരാള്‍ മാത്രമാണ് ഇവിടെ കൊവിഡ് ബാധിച്ച് മരിച്ചിട്ടുള്ളത്.

ഭൂട്ടാനിലെ എല്ലാ ജില്ലകളിലും ആദ്യ കൊവിഡ് ഡോസ് എടുത്തത് കുരങ്ങന്‍റെ വര്‍ഷത്തില്‍ ജനിച്ച മുപ്പത് വയസായ സ്ത്രീകളാണ്. ഭൂട്ടാനില്‍ കൊവിഡ് 19 വാക്സിന്‍ വിതരണം ആരംഭിച്ചു. ഇന്ത്യയില്‍ നിന്ന് എത്തിച്ച ആസ്ട്രാ സെനക്കാ വാക്സിനാണ് ശനിയാഴ്ച ആരംഭിച്ച വാക്സിനേഷന്‍ ക്യാംപില്‍ ഉപയോഗിക്കുന്നത്

Top