കൊവിഡ്-19 വാക്‌സിനേഷന്‍ ഡ്രൈവ് സജീവമാകുന്നതോടെ വാഹന കമ്പനികള്‍ പൊതുജനങ്ങള്‍ക്ക് കൈത്താങ്ങുമായി രംഗത്തെത്തി തുടങ്ങി. ഇപ്പോഴിതാ അത്തരത്തിലൊരു പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ് റാപ്പിഡോ ഓട്ടോ. ഡല്‍ഹിയിലെ പൗരന്മാര്‍ക്ക് സൗജന്യ സവാരി നല്‍കുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് റാപ്പിഡോ ഓട്ടോ രംഗത്തെത്തിയിരിക്കുന്നത്. റാപ്പിഡോ ആപ്ലിക്കേഷന്‍ വഴി ആശുപത്രികളിലേയ്ക്ക് ഒരു ഓട്ടോ സവാരി തെരഞ്ഞെടുക്കുക മാത്രമാണ് ഒരാള്‍ ചെയ്യേണ്ടത്. ഇത് വാക്‌സിന്‍ ഡ്രൈവിനുള്ളതാണെന്നും അതില്‍ കൂപ്പണ്‍ കോഡ് പ്രയോഗിക്കുമെന്നും വിവരങ്ങള്‍ അപ്ലിക്കേഷന്‍ സ്വയമേവ സ്വാംശീകരിക്കുകയും ചെയ്യുന്നു.
BLK മെമ്മോറിയല്‍ ഹോസ്പിറ്റല്‍, മാക്‌സ്, ഫോര്‍ട്ടിസ്, ജിംസ്, ഭീംറാവു അംബേദ്കര്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍, SJM ഹോസ്പിറ്റല്‍, സിവില്‍ ഹോസ്പിറ്റല്‍, ശാരദ ഹോസ്പിറ്റല്‍, മെഡന്ത- മെഡിസിറ്റി, ഫോര്‍ട്ടിസ് മെമ്മോറിയല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, മാക്‌സ് ഹോസ്പിറ്റല്‍ എന്നിവയാണ് നീക്കിവച്ചിട്ടുള്ള ആശുപത്രികളുടെ പട്ടിക.എന്നിരുന്നാലും, 50 രൂപ വരെയുള്ള സൗജന്യ സവാരി മാത്രമേ വാഗ്ദാനം ചെയ്യുകയുള്ളൂവെന്നും ബാക്കിയുള്ളവ ഈടാക്കുമെന്നും നിബന്ധനകളും വ്യവസ്ഥകളും കമ്പനി മുന്നോട്ട് വെയ്ക്കുന്നുണ്ട്.
45 വയസ്സിനു മുകളിലുള്ള ആര്‍ക്കും ഈ സവാരി കിഴിവ് ഉപയോഗിച്ച് വാക്‌സിനേഷന്‍ എടുക്കാം.ഈ ഓഫര്‍ ഇന്ന് മുതല്‍ ആരംഭിക്കുമെന്നും റാപ്പിഡോ ഓട്ടോ അറിയിച്ചു. ആദ്യഘട്ടത്തില്‍, ഈ പദ്ധതിയിലേക്ക് ബൈക്ക് ശ്രേണി അവതരിപ്പിക്കാനും റാപ്പിഡോ ഓട്ടോ ലക്ഷ്യമിടുന്നു. വാക്‌സിന്‍ ചെറുപ്പക്കാര്‍ക്ക് ലഭ്യമാകുമ്പോള്‍, അവര്‍ സാധാരണയായി ഒരു മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുമെന്ന് കമ്പനി പറയുന്നു.