ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാമാരിയായി പടര്‍ന്ന് പിടിക്കുന്ന കൊറോണ വൈറസിന്റെ പ്രതിരോധത്തിനായി ഓക്‌സ്ഫഡ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ വികസിപ്പിച്ച വാക്‌സിന്‍ ഇന്ന് മുതല്‍ മനുഷ്യരില്‍ പരീക്ഷിക്കാനൊരുങ്ങുന്നു.
കഴിഞ്ഞയാഴ്ചയാണ് ഗവേഷകര്‍ സൂപ്പര്‍ വാക്‌സിന്‍ വാഗ്ദാനം ചെയ്തത്. സെപ്റ്റംബറോടെ ഇത് ലഭ്യമാക്കാനാവുമെന്നാണ് പറയുന്നത്.
പ്രൊഫസര്‍ സാറ ഗില്‍ബെര്‍ട്ടിന്റെ നേതൃത്വത്തിലാണ് ഗവേഷണം നടക്കുന്നത്. ഗവേഷണസംഘത്തിന് ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് 200 ലക്ഷം പൗണ്ടാണ് സഹായധനമായി ബ്രിട്ടീഷ് ആരോഗ്യസെക്രട്ടറി മാറ്റ് മാറ്റ് ഹാന്‍കോക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. മാത്രമല്ല അഞ്ഞൂറോളം സന്നദ്ധപ്രവര്‍ത്തകരെ വാക്‌സിന്റെ പരിശോധനയ്ക്കായി കണ്ടെത്തിയിട്ടുണ്ട്.
അതേസമയം,ലണ്ടനിലെ ഇംപീരിയല്‍ കോളേജിലെ ഗവേഷകര്‍ വികസിപ്പിച്ച മറ്റൊരു വാക്‌സിന്‍ ജൂണില്‍ മനുഷ്യരില്‍ പരീക്ഷിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മൃഗങ്ങളില്‍ നടത്തിയ പരീക്ഷണം വിജയകരമായിരുന്നുവെന്നും എന്നാല്‍ മനുഷ്യരില്‍ ഇവ വിജയിക്കുമോയെന്ന് യാതൊരു ഉറപ്പും നല്‍കാനാവില്ലെന്നും പഠനത്തിന് നേതൃത്വം നല്‍കുന്ന ഡോ. റോബിന്‍ ഷട്ടോക് പറഞ്ഞു.
ഇതുവരെ വാക്‌സിന്‍ ഗവേഷണത്തിനായി ചെലവായത് 2.25 കോടി യൂറോയാണ്. വേണ്ടിവന്നാല്‍ നാലുകോടി യൂറോകൂടി അനുവദിക്കുമെന്ന് ബ്രിട്ടീഷ് ആരോഗ്യവകുപ്പ് സെക്രട്ടറി പറഞ്ഞു. വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാന്‍ ജര്‍മനിയും അനുമതി നല്‍കിയിട്ടുണ്ട്. ജര്‍മന്‍ കമ്പനിയായ ബയേണ്ടെക്, യു. എസ്. കമ്പനിയായ ഫൈസര്‍ എന്നിവയാണ് വാക്‌സിന്‍ വികസിപ്പിച്ചത്.