ലോകത്തെ വിഴുങ്ങി കൊറോണ; ഇറ്റലിയില്‍ രോഗബാധിതരുടെ എണ്ണം 10,000 കടന്നു

കൊറോണ വൈറസ് ലോകത്താകമാനം ദിനം പ്രതി വ്യാപിച്ചുകൊണ്ടിരിക്കുകയാണ്.ഇറ്റലിയില്‍ രോഗബാധിതരുടെ എണ്ണം 10,000 കടന്നു. ഒടുവിലത്തെ റിപ്പോര്‍ട്ട് പ്രകാരം 10,149 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 631 പേരുടെ ജീവനാണ് കൊറോണ ബാധമൂലം ഇറ്റലിയില്‍ പൊലിഞ്ഞത്. കൂടാതെ 877 പേരുടെ സ്ഥിതി ഗുരുതരമാണ്.

ബ്രിട്ടനില്‍ കെറോണാ ബാധിച്ച് ആറ് മരണം ആണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ആരോഗ്യമന്ത്രി നദൈന്‍ ഡോറിസ് അടക്കം 382 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു.

സ്‌പെയിനില്‍ 1695 പേര്‍ക്ക് രോഗം ബാധിക്കുകയും 36 പേര്‍ മരിക്കുകയും ചെയ്തു.ജര്‍മനിയില്‍ രോഗ ബാധിതരുടെ എണ്ണം 1565 ആയി. രണ്ട് മരണമാണ് ജര്‍മനിയില്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഫ്രാന്‍സില്‍ 1784 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 33 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. നെതര്‍ലന്‍ഡിലാകട്ടെ 382 പേര്‍ക്ക് രോഗം സ്ഥിരികരിക്കുകയും നാല് പേര്‍ മരിക്കുകയും ചെയ്തു.

ചൈനയില്‍ 3136, ഇറ്റലിയില്‍ 463, ഇറാനില്‍ 237, ദക്ഷിണ കൊറിയയില്‍ 51, യുഎസില്‍ 26 എന്നിങ്ങനെയാണ് വൈറസ് ബാധ മൂലം ചൊവ്വാഴ്ച വരെ മരിച്ചവരുടെ എണ്ണം.

Top