വീണ്ടും ആശങ്ക; ഡല്‍ഹി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ 3 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി കോവിഡ്

ന്യൂഡല്‍ഹി: ഡല്‍ഹി സ്റ്റേറ്റ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ മൂന്നു ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു.

ഒരു ഡോക്ടറിനും നഴ്‌സിനും മറ്റൊരു ജീവനക്കാരിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഡല്‍ഹിയില്‍ കോവിഡ് രോഗം ബാധിച്ച ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം 21 ആയി ഉയര്‍ന്നു.

ഷാഹ്ദ്രയിലെ ജിടിബി ആശുപത്രി കാമ്പസിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന കാന്‍സര്‍ ഇന്സ്റ്റിറ്റിയൂട്ടിലെ ഡോക്ടര്‍ക്കായിരുന്നു ആദ്യം കോവിഡ് ബാധ കണ്ടെത്തിയത്. പിന്നീട് ഇദ്ദേഹവുമായി നേരിട്ടു സമ്പര്‍ക്കം പുലര്‍ത്തിയ തമിഴ്‌നാട് സ്വദേശി മെയില്‍ നഴ്‌സിനാണ് വൈറസ് സ്ഥിരീകരിച്ചത്. പിന്നീടാണ് ആശുപത്രിയില്‍ ഡ്യൂട്ടിക്കുണ്ടായിരുന്ന മലയാളി നഴ്‌സുമാര്‍ക്കും രോഗം സ്ഥിരീകരിച്ചത്.

അതേസമയം, ആശുപത്രിയില്‍ കഴിയുന്ന 19 കാന്‍സര്‍ രോഗികളുടെ അവസ്ഥയും ആശങ്കയിലാണ്. ഇവരുടെ സ്രവ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

Top