മിലാന്: സ്വീഡിഷ് ഫുടിബോള് താരം സ്ലാട്ടന് ഇബ്രഹിമോവിച് കോവിഡ് മുക്തനായി. ഇറ്റാലിയന്‍ ഫുട്ബോള്‍ ക്ലബായ എ.സി മിലാന് ആണ് ഇക്കാര്യം അറിയിച്ചത്. രണ്ട് പ്രാവശ്യം നടത്തിയ പരിശോധനയിലും താരത്തിന്റെ ഫലം നെഗറ്റീവായതായി ക്ലബ് പ്രസ്താവനയിലൂടെ അറിയിച്ചു. ഇതോടെ ക്വാറന്റീന് പൂര്‍ത്തിയാക്കിയ താരം ഉടന്‍ കളിക്കളത്തില്‍ തിരിച്ചെത്തും.
താന്‍ രോഗമുക്തനായി ക്വാറന്റീന് പൂര്‍ത്തിയാക്കിയതായും പുറത്തുപോകാന്‍ ആരോഗ്യ മന്ത്രാലയം അധികൃതര്‍ അനുമതി നല്‍കിയതായി 39കാരനായ ഇബ്ര സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.