സിഡ്നി: കൊറോണ വൈറസ് സ്ഥിരീകരിച്ച നടന്‍ ടോം ഹാങ്ക്സ് ആശുപത്രി വിട്ടു. എന്നാല്‍ ഹാങ്ക്സിന്റെ ഭാര്യ റിത വില്‍സണ്‍ ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണെന്ന് ആരോഗ്യവിദഗ്ധര്‍ അറിയിച്ചു. ഓസ്ട്രേലിയയിലെ ഒരു ആശുപത്രിയിലായിരുന്നു ഹാങ്ക്സിനെ ചികിത്സിച്ചത്.
ഓസ്ട്രേലിയയില്‍ വച്ചായിരുന്നു താരത്തിന് കൊറോണ ബാധിച്ചത്. നിരവധി തവണ ഓസ്‌കാര്‍ പുരസ്‌കാരം നേടിയ ടോം ഹാങ്ക്സ് തന്റെ പുതിയ ചിത്രത്തിന്റെ തിരക്കുകളിലായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യ റിത വില്‍സണ്‍ ഗായികയാണ്.
ഓസ്ട്രേലിയയില്‍ ഇതുവരെ കൊറോണ സ്ഥിരീകരിച്ചത് 400 പേര്‍ക്കാണെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ അഞ്ച് പേര്‍ മരിക്കുകയും ചെയ്തു. കൊറോണ ബാധിച്ചതിനെ കുറിച്ചും ഓസ്ട്രേലിയന്‍ സര്‍ക്കാരിന്റെ പരിചരണത്തെക്കുറിച്ചും ഇരുവരും സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചിരുന്നു.