കൊറോണ ഭീതി; ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ ഏപ്രില്‍ 30 വരെ റദ്ദാക്കി

ലണ്ടന്‍: കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരങ്ങളെല്ലാം ഏപ്രില്‍ 30 വരെ റദ്ദാക്കി. നേരത്തെ ഏപ്രില്‍ മൂന്ന് വരെ ആയിരുന്നു മത്സരങ്ങല്‍ നിര്‍ത്തിവച്ചത്. എന്നാല്‍ ഇപ്പോള്‍ കൊറോണ ഭീതി കൂടുതലായ സാഹചര്യത്തിലാണ് മത്സരങ്ങള്‍ ഏപ്രില്‍ 30 വരെ നീട്ടിയത്.

കൊറോണ കാരണം യൂറോ കപ്പും കോപ്പ അമേരിക്ക ചാമ്പ്യന്‍ഷിപ്പും അടുത്തവര്‍ഷത്തേക്ക് മാറ്റിവെച്ചിരുന്നു. അതോടൊപ്പം ഇംഗ്ലണ്ടിന്റെ രാജ്യാന്തര സൗഹൃദ മത്സരങ്ങളും രണ്ടാം ഡിവിഷന്‍ ലീഗ് മത്സരങ്ങളും റദ്ദാക്കിയിട്ടുണ്ട്.

കൊറോണ ബാധിച്ച് ബ്രിട്ടനില്‍ ഇതുവരെ 137 പേര്‍ മരിച്ചു. ബ്രിട്ടനില്‍ ഇതുവരെ 2692പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 953 പേരും ലണ്ടനില്‍ ഉള്ളവരാണ്.

Top