വിപണിക്ക്‌ നഷ്ടം; കൊറോണയില്‍ മുങ്ങി ഹോളിയുടെ കച്ചവടം

ന്യൂഡല്‍ഹി: കൊറോണ ബാധ പടരുന്ന ഭീതിയിലാണ് രാജ്യം. എന്നാല്‍ ഇന്ത്യയില്‍ ഹോളി വിപണിക്ക് കൊറോണ വന്‍ തിരിച്ചടിയാവുകയാണ്. പ്രധാന നഗരങ്ങളായ മുംബൈ, ഡല്‍ഹി, ആഗ്ര, താനെ എന്നിവിടങ്ങളില്‍ കൊറോണ സിരീകരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇവിടെയുള്ള കച്ചവടക്കാര്‍ക്ക് കനത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

ചൊവ്വാഴ്ചയാണ് ഹോളി. എന്നാല്‍ ഇതിനുമുന്‍പേ വിപണികളില്‍ പൊടിപൊടിക്കുന്ന കച്ചവടം നടക്കേണ്ടതാണ്. സാധാരണ 20 മുതല്‍ 25 ശതമാനം വരെ അധിക കച്ചവടം ഈ ദിവസങ്ങളില്‍ മാത്രം നടക്കുമെന്നാണ് പറയുന്നത്.

ചെറുകിട കച്ചവടക്കാര്‍, മാള്‍ ഓപ്പറേറ്റര്‍മാര്‍, സിനിമ തീയറ്ററുകള്‍ തുടങ്ങിയ എല്ലായിടങ്ങളിലും പ്രതിസന്ധി നേരിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Top