ഖത്തർ: ഖത്തറില്‍ പുതുതായി 870 പേര്‍ക്ക് ഇന്ന് രോഗബാധ സ്ഥിരീകരിച്ചു. 748 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നപ്പോള്‍ 122 പേര്‍ വിദേശത്ത് നിന്ന് തിരിച്ചെത്തിയവരാണ്. ഇതോടെ നിലവിലുള്ള രോഗികളുടെ എണ്ണം 16,776 ആയി.
189 പേരെ കൂടി കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 1674 പേരാണ് നിലവില്‍ വിവിധ ആശുപത്രികളിലായുള്ളത്. ഇന്നും മൂന്ന് പേരുടെ മരണം കൂടി സ്ഥിരീകരിച്ചു.ഇതോടെ ആകെ മരണം 301 ആയി.