അഞ്ചിലൊരാൾക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്: തൃശൂർ പൂരം നടത്തരുത്-എൻ.എസ് മാധവൻ

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരം പോലുള്ള വലിയ ആൾക്കൂട്ട ഒത്തുചേരലുകള്‍ നടത്തരുതെന്ന് എഴുത്തുകാരൻ എൻ.എസ് മാധവൻ. ശബരിമലയിൽ മടിച്ചു നിന്ന പോലെ ഇപ്പോൾ ചെയ്യരുത് എന്നും ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കാനുള്ള സമയമാണിതെന്നും മാധവൻ കൂട്ടിച്ചേർത്തു.

“17+% പോസിറ്റിവിറ്റി നിരക്ക് എന്നതിന്റെ അർത്ഥം കേരളത്തിൽ ഏകദേശം അഞ്ചിൽ ഒരാൾക്ക് കോവിഡ് ബാധിച്ചിട്ടുണ്ട് എന്നാണ്. അത് അപകടകരമായ രീതിയിൽ ഉയർന്നതാണ്. തൃശൂർ പൂരം പോലുള്ള സൂപ്പർ സ്പ്രഡർ ഒത്തുചേരലുകൾ നിർത്തുക. ശബരിമലയിൽ മടിച്ചു നിന്ന പോലെ ആകരുത്. ഇപ്പോൾ ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കുക” -എൻ.എസ് മാധവൻ ട്വിറ്ററിൽ കുറിച്ചു. 

Top