ന്യൂഡല്‍ഹി: കോവിഡ് വൈറസ് സ്ഥിരീകരിച്ച് വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്ന കേന്ദ്ര മന്ത്രി ശ്രീപദ് നായിക്കിനെ ആശുപത്രിയിലേക്കു മാറ്റി. അദ്ദേഹത്തിന്റെ ബന്ധുക്കളാണ് ഇക്കാര്യം അറിയിച്ചത്.
ബുധനാഴ്ചയാണു മന്ത്രിക്കും ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച വിവരം മന്ത്രി തന്നെയാണു ട്വിറ്ററിലൂടെ അറിയിച്ചത്. രോഗലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ മന്ത്രി വീട്ടുനിരീക്ഷണത്തില്‍ തുടരുകയായിരുന്നു.
കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നു സമ്പര്‍ക്കം പുലര്‍ത്തിയവരോടു നിരീക്ഷണത്തില്‍ പോകാനും മന്ത്രി ആവശ്യപ്പെട്ടിരുന്നു.