ആലപ്പുഴ: സംസ്ഥാനത്ത് ഇന്ന് വീണ്ടും കോവിഡ് മരണം. അര്‍ബുദത്തിന് ചികിത്സയിലിരിക്കെ മരിച്ചയാളുടെ കോവിഡ് പരിശോധന ഫലം പോസിറ്റീവ്. ചുനക്കര സ്വദേശി നസീറിന്റെ(47) പരിശോധന ഫലമാണ് പോസിറ്റീവ് ആയത്. ജൂലൈ ആദ്യമാണ് ഇയാള്‍ സൗദിയില്‍ നിന്നും നാട്ടിലെത്തിയത്.
ഇതോടെ സംസ്ഥാനത്തെ കോവിഡ് മരണം 34 ആയി. ഞായറാഴ്ച പുലര്‍ച്ചയോടെയാണ് നസീര്‍ മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് ഇയാളുടെ കോവിഡ് പരിശോധന ഫലം പോസിറ്റീവ് ആയി ലഭിച്ചത്. നസീറിനെ ചികിത്സിച്ച ഡോക്ടര്‍മാരോട് നിരീക്ഷണത്തില്‍ പോകാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു.