കോഴിക്കോട്: ചെക്യാട്ടെ കോവിഡ് പടര്‍ന്ന വിവാഹപാര്‍ട്ടിയില്‍ പങ്കെടുത്തതില്‍ വിശദീകരണവുമായി വടകര എംപി കെ.മുരളീധരന്‍. അടുപ്പമുള്ളവര്‍ വിളിച്ചാല്‍ പോകേണ്ടി വരും. ഇതൊഴിവാക്കാനാവില്ലെന്നും ഇതില്‍ തെറ്റുണ്ടെന്ന് കരുതുന്നില്ലെന്നും ജനപ്രതിനിധികള്‍ക്ക് രോഗവ്യാപന മേഖലയില്‍ വരെ പോകേണ്ടി വരുമെന്നും മുരളീധരന്‍ പറഞ്ഞു.
കോണ്‍ഗ്രസ് ചെക്യാട് മണ്ഡലം സെക്രട്ടറി അബൂബക്കറിന്റെ മകന്റെ വിവാഹത്തിനാണ് കെ.മുരളീധരന്‍ പങ്കെടുത്തത്. സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുന്നത് സര്‍ക്കാരിന്റെ കഴിവ് കേടാണ്. കോവിഡ് പ്രതിരോധത്തിനായി സര്‍ക്കാര്‍ ശക്തമായ നടപടി എടുക്കണം. സംസ്ഥാനത്ത് പലയിടത്തും സിപിഎം – ബിജെപി കൂട്ടുക്കെട്ട് നിലനില്‍ക്കുന്നു. പാലത്തായി കേസ് മുതല്‍ തിരുവനന്തപുരം സ്വര്‍ണക്കടത്ത് വരെ ഇതിനുള്ള ഉദാഹരണങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.