കോഴിക്കോട്: കോഴിക്കോട്ട് 53 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തൂണേരിയില്‍ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പടെയുള്ളവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ആന്റിജന്‍ പരിശോധനയിലാണ് രോഗം തെളിഞ്ഞത്.
തുണേരിയില്‍ പഞ്ചായത്തിലെ 400 പേരുടെ സ്രവം പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു. തുടര്‍ന്നാണ് രോഗം സ്ഥിരീകരിച്ചത്. തൂണേരി പഞ്ചായത്ത് ഓഫീസ് അടയ്ക്കാന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഉത്തരവിട്ടു. പഞ്ചായത്തില്‍ അണുനശീകരണം നടത്തും.