രാജ്യത്ത് കോവിഡ് കേസുകള്‍ 40,000ലേക്ക് അടുക്കുന്നു ! 24 മണിക്കൂറിനിടെ 83 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 40,000ലേക്ക് അടുക്കുന്നു. 39,980 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. 28,046 സജ്ജീവ കേസുകളാണ് രാജ്യത്തുള്ളത്. അതേ സമയം 10,632 പേര്‍ രോഗവിമുക്തരായി.

രാജ്യത്ത് 24 മണിക്കൂറിനിടെ 83 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് ജീവന്‍ പൊലിഞ്ഞത് 1301 പേര്‍ക്കാണ്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനം മഹാരാഷ്ട്രയാണ്.12296 പേര്‍ക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്. 521 പേര്‍ മരണപ്പെടുകയും ചെയ്തു. 2000 പേര്‍ രോഗമുക്തരായി.

കോവിഡ് കേസില്‍ രണ്ടാമതുള്ള സംസ്ഥാനം ഗുജറാത്താണ്. ഇവിടെ 5054 കോവിഡ് രോഗികളാണുള്ളത്. ഇവിടെ 896 പേര്‍ രോഗമുക്തരായപ്പോള്‍ 262 മരിച്ചു.

ഡല്‍ഹിയില്‍ 4122 പേര്‍ക്കും രോഗം സ്ഥീരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. ഇവിടെ 1256 പേര്‍ രോഗമുക്തരായപ്പോള്‍ 64 പേരാണ് മരിച്ചത്. മധ്യപ്രദേശില്‍ 2846 പേര്‍ക്കും രാജസ്ഥാനില്‍ 2770 പേര്‍ക്കും തമിഴ്‌നാട്ടില്‍ 2757പേര്‍ക്കും ഉത്തര്‍പ്രദേശില്‍ 2487 പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.

Top