ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം ഒന്നേകാല്‍ ലക്ഷം കടന്നു. 24 മണിക്കൂറില്‍ 6654 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഒരു ദിവസത്തിനിടെ ആദ്യമായിട്ടാണ് ഇത്രയധികം പേര്‍ക്ക് രാജ്യത്ത് രോഗം ബാധിക്കുന്നത്. ഇതോടെ രോഗബാധിതരുടെ എണ്ണം 1,25,101 ആയി ഉയര്‍ന്നു. അതില്‍ 51,784 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.
3,720 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായത്.137 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരണപ്പെട്ടത്.
രോഗബാധിതരുടെ എണ്ണത്തിലും മരണനിരക്കിലും മഹാരാഷ്ട്രതന്നെയാണ് മുന്നില്‍. 44,582 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 1,517 പേര്‍ മരിക്കുകയുമുണ്ടായി.
രോഗികളുടെ എണ്ണത്തില്‍ രണ്ടാമത് തമിഴ്നാടും മരണ നിരക്കില്‍ രണ്ടാമത് ഗുജറാത്തുമാണ്. തമിഴ്നാട്ടില്‍ 14,753 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 98 പേര്‍ മരണപ്പെടുകയും ചെയ്തു. 13,268 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഗുജറാത്തില്‍ 802 പേരാണ് മരിച്ചത്.
ഡല്‍ഹിയില്‍ 12,319 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 208 പേര്‍ ഇവിടെ മരിക്കുകയും ചെയ്തു.
കേരളത്തില്‍ 732 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 512 പേര്‍ രോഗ മുക്തി നേടുകയും ചെയ്തു. 216 പേരാണ് ഇനി ചികിത്സയിലുള്ളത്. വെള്ളിയാഴ്ച മാത്രം സംസ്ഥാനത്ത് 42 പേര്‍ക്ക് രോഗംസ്ഥിരീകരിച്ചത്. ഒരു ദിവസം ഇത്രയധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്.