വാഷിങ്ടണ്‍: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 53 ലക്ഷം കടന്നു. നിലവില്‍ 5,309,698 പേര്‍ക്കാണ് ലോകമെമ്പാടും വൈറസ് സ്ഥിരീകരിച്ചത്.ഒരുലക്ഷത്തോളം പുതിയ കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയതത്.342,078 ആളുകളാണ് ഇതുവരെ വൈറസ് ബാധിച്ച് മരണപ്പെട്ടത്.
രോഗബാധ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്ത രാജ്യം അമേരിക്കയാണ്. നിലവില്‍ 1,622,447 പേരിലാണ് അവിടെ രോഗം സ്ഥിരീകരിച്ചത്. വൈറസ് ബാധിച്ച് 97,087 പേര്‍ക്കാണ് അമേരിക്കയില്‍ ജീവന്‍ നഷ്ടപ്പെട്ടത്. കോവിഡ് ബാധിതരുടെ എണ്ണത്തില്‍ രണ്ടാമത് ബ്രസീലാണ്. 347,398 പേര്‍ക്കാണ് ബ്രസീലില്‍ രോഗം സ്ഥിരീകരിച്ചത്. റഷ്യയില്‍ 335,882 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
അതേസമയം ബ്രസീലിലെ സ്ഥിതി ആശങ്കാജനകമായി തുടരുകയാണ്. 22,013 പേരാണ് ഇതുവരെ ബ്രസീലില്‍ കോവിഡ് ബാധിച്ച് മരിച്ചത്. ഒരുദിവസം 10,000 കേസുകള്‍ സ്ഥിരീകരിച്ച സാഹചര്യം വരെ ബ്രസീലില്‍ ഉണ്ടായിട്ടുണ്ട്.
രോഗത്തിന്റെ അുത്ത പ്രഭവ കേന്ദ്രമായി മാറിയിരിക്കുകയാണ് ബ്രസീല്‍.
യുകെ, സ്പെയിന്‍, ഇറ്റലി, ഫ്രാന്‍സ് ജര്‍മനി, ഇറാന്‍, തുര്‍ക്കി, ഇന്ത്യ, പെറു തുടങ്ങിയ രാജ്യങ്ങളിലാണ് രോഗബാധ ഒരുലക്ഷത്തിന് മുകളിലെത്തിയത്.