കോവിഡ് കേസുകൾ കൂടുന്നു, കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രേത്യേക സംഘത്തെ കേരളത്തിലേക്ക് അയക്കുന്നു

ൽഹി : സംസ്ഥാനത്തെ കോവിഡ് കേസുകളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം കേരളത്തിലേക്ക് പ്രത്യേകസംഘത്തെ അയക്കുന്നു. എൻസിഡിസി ഡയറക്ടർ ഡോ. എസ് കെ സിംഗിന്‍റെ നേതൃത്വത്തിൽ പ്രത്യേക കേന്ദ്രസംഘം വെള്ളിയാഴ്ച കേരളത്തിലെത്തും.

സംസ്ഥാനത്ത് കോവിഡ് കേസുകൾ നിയന്ത്രിക്കുന്നതിൽ ആരോഗ്യവകുപ്പ് സ്വീകരിക്കുന്ന നടപടികളെന്തൊക്കെ, ടെസ്റ്റിംഗ് എങ്ങനെ, ഇതിലെന്തെങ്കിലും പിഴവുകളുണ്ടോ, കേന്ദ്രസർക്കാരിന്‍റെ കൂടുതൽ സഹായങ്ങൾ ആവശ്യമുണ്ടോ – ഇതെല്ലാം പരിശോധിക്കാനാണ് കേന്ദ്രസംഘം കേരളത്തിലെത്തുന്നത്.

Top