രണ്ടേകാല്‍ ലക്ഷം കടന്ന് രോഗബാധിതര്‍; 24 മണിക്കൂറിനിടെ 9,851 പുതിയ കേസുകള്‍

ന്യൂഡല്‍ഹി: വീണ്ടും ആശങ്കയുയര്‍ത്തി കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 9,851 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.ഒരു ദിവസത്തിനിടെ രാജ്യത്തുണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതോടെ ഇന്ത്യയിലെ ആകെ രോഗബാധിതരുടെ എണ്ണം രണ്ടേകാല്‍ ലക്ഷം കടന്ന് 2,26,770 ആയി.

6348 പേരാണ് കോവിഡ് ബാധിച്ച് രാജ്യത്ത് മരണപ്പെട്ടത്.ഇതില്‍ 273പേര്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരണപ്പെട്ടതാണ്.

രാജ്യത്ത് നിലവില്‍ 1,10,960 പേരാണ് ചികിത്സയിലുള്ളത്. 1,09,462 പേര്‍ക്കാണ് ഇതുവരെ രോഗം ഭേദമായിട്ടുള്ളത്.

ഏറ്റവും കൂടുതല്‍ രോഗ ബാധിതരുള്ള സംസ്ഥാനമായ മഹാരാഷ്ട്രയില്‍ 77793 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധിച്ചത്.സംസ്ഥാനത്ത് 2710 പേരാണ് ഇതുവരെ മരണപ്പെട്ടത്.

തമിഴ്നാട്ടില്‍ 27256 രോഗബാധിതരും 220 മരണവുമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഗുജറാത്തില്‍ 18,584 രോഗികളും 1155 മരണവുമുണ്ടായി. ഡല്‍ഹിയിലും രോഗികളുടെ എണ്ണം കാല്‍ ലക്ഷം കടന്നു.650 പേരാണ് രാജ്യതലസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്.

Top