ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. 24 മണിക്കൂറിനിടെ 10667 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് 343091 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
കഴിഞ്ഞ തുടര്‍ച്ചയായ ദിവസങ്ങളില്‍ ദിനംപ്രതി വര്‍ധിച്ച് വന്നിരുന്ന പുതിയ രോഗികളുടെ നിരക്ക് രണ്ടു ദിവസമായി നേരിയ കുറവ് വന്നിട്ടുണ്ട്. മൊത്തം വൈറസ് ബാധിതരില്‍ 153178 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 180013 പേര്‍ രോഗമുക്തരാകുകയും ചെയ്തു. രോഗംഭേദമാകുന്നവരുടെ നിരക്ക് വര്‍ധിക്കുന്നതും നേരിയ ആശ്വാസം നല്‍കുന്നുണ്ട്.
ഒറ്റ ദിവസത്തിനിടെ 380 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്.ഇതോടെ രാജ്യത്തെ കോവിഡ് മരണ നിരക്ക് 9900ത്തില്‍ എത്തി.
രാജ്യത്ത് കോവിഡ് ഏറ്റവും കൂടുതല്‍ രൂക്ഷമായ മഹാരാഷ്ട്രയില്‍ 110744 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 4128 മരണമാണ് സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.
42829 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഡല്‍ഹിയില്‍ 1400 മരണവും 24055 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച ഗുജറാത്തില്‍ 1505 പേര്‍ മരണപ്പെടുകയും ചെയ്തു. തമിഴ്നാട്ടില്‍ 46504 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 479 പേര്‍ മരിച്ചു.മധ്യപ്രദേശില്‍ 10935 പേര്‍ക്ക് രോഗവും 465 മരണവും റിപ്പോര്‍ട്ട് ചെയ്തു.