ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 85,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 3970 പുതിയ കോവിഡ് 19 പോസിറ്റീവ് കേസുകളാണ്.ഇതോടെ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 85,940 ആയി ഉയര്‍ന്നു.53,035 പേരാണ് ചികിത്സയിലുള്ളത്. 30,153 പേര്‍ രോഗമുക്തരായി. കോവിഡ് ബാധിച്ച് 2752 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത്. ഇന്നലെ മാത്രം 1567 പേര്‍ക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 21,467 ആയി ഉയര്‍ന്നു.
മുംബൈയില്‍ മാത്രം 17,000 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്.മെയ് അവസാനത്തോടെ ഇവിടെ രോഗബാധിതര്‍ 30,000ത്തിലെത്തുമെന്നാണ് കണക്കുകൂട്ടുന്നത്. ഇതിന്റെ ഭാഗമായി ക്വാറന്റീന്‍ കേന്ദ്രങ്ങള്‍ വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ മുംബൈ കോര്‍പറേഷനും ആരംഭിച്ചുകഴിഞ്ഞു. വാംഖഡെ സ്റ്റേഡിയം ക്വാറന്റീന്‍ കേന്ദ്രമാക്കാനുള്ള തയ്യാറെടുപ്പിലാണ് കോര്‍പറേഷന്‍ അധികൃതര്‍.ഏകദേശം നാനൂറിലധികം പേരെ ഇവിടെ നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. രോഗവ്യാപനം കണക്കിലെടുത്ത് മുംബൈയില്‍ ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടാനാണ് തീരുമാനം.
മഹാരാഷ്ട്രയ്ക്ക് പുറമെ തമിഴ്നാട്, കര്‍ണാടക, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളിലും കോവിഡ് ബാധിതരുടെ എണ്ണം ഉയരുകയാണ്. തമിഴ്നാട്ടില്‍ കോവിഡ് 19 കേസുകള്‍ പതിനായിരം കടന്നു. ഇതോടെ കര്‍ശനമായ നിയന്ത്രണമാണ് തമിഴ്നാട്ടില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചെന്നൈയില്‍ മാത്രം 700 തെരുവുകള്‍ അടച്ചുപൂട്ടിയിരിക്കുകയാണ്.