സംസ്ഥാനത്ത് ഇന്ന് 127 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;57 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 127 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.ഇത് വരെയുള്ള ഏറ്റവും കൂടുതൽ കണക്കാണിത്.സംസ്ഥാനത്തെ എല്ലാ ജില്ലയിലും ഇന്ന് കൊവിഡ് കേസുസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കൊല്ലത്ത് 24 പേര്‍ക്കും പാലക്കാട് 23 പേര്‍ക്കും മലപ്പുറം,തിരുവനന്തപുരം,വയനാട് ജില്ലകളില്‍ 5 പേര്‍ക്ക് വീതവും, കോഴിക്കോട് 12 പേര്‍ക്കും കാസര്‍കോട് 7 പേര്‍ക്കും പത്തനംതിട്ടയില്‍ 17 പേര്‍ക്കും ഇടുക്കിയില്‍ ഒരാള്‍ക്കും കോട്ടയത്ത് 11 പേര്‍ക്കും എറണാകുളത്ത് 3 പേര്‍ക്കും തൃശൂര്‍ 6 പേര്‍ക്കും കണ്ണൂര്‍, ആലപ്പുഴ ജില്ലകളില്‍ 4 പേര്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 87 പേര്‍ വിദേശത്ത് നിന്നുവന്നവരും 36 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുവന്നവരുമാണ്. 3 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മഹാരാഷ്ട്ര-15, ഡല്‍ഹി-9, തമിഴ്നാട്-5, ഉത്തര്‍ പ്രദേശ്-2, കര്‍ണാടക-2, രാജസ്ഥാന്‍-1, മധ്യപ്രദേശ്-1,ഗുജറാത്ത്-1 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുടെ കണക്ക്.

57 പേര്‍ രോഗ മുക്തരാവുകയും ചെയ്തു. തിരുവനന്തപുരം-2,കൊല്ലം-2, പത്തനംതിട്ട-12, ആലപ്പുഴ-12, എറണാകുളം-1, മലപ്പുറം-1, പാലക്കാട്-10, കോഴിക്കോട്-11, വയനാട്-2, കണ്ണൂര്‍-2 കാസര്‍കോട്-2 എന്നിങ്ങനെയാണ് ഇന്ന് രോഗ മുക്തരായവരുടെ കണക്ക്.

ഇതുവരെ 3,039 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത് . നിലവില്‍ ചികിത്സയിലുള്ളത് 1,450 പേരാണ്. സംസ്ഥാനത്ത് 1,39,342 പേരാണ് നിരീക്ഷണത്തിലുള്ളത്. 2,036 പേര്‍ ആശുപത്രികളിലാണ് നിരീക്ഷണത്തിലുള്ളത്. 288 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 1,78,559 സാമ്പിളുകളാണ് പരിശോധിച്ചത്. 3,193 സാമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്.സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ഇതുവരെ മുന്‍ഗണനാവിഭാഗത്തില്‍പ്പെട്ട 37,136 സാമ്പിള്‍ ശേഖരിച്ചു. 35,712 സാമ്പിളുകള്‍ നെഗറ്റീവായിട്ടുണ്ട്.

Top