സംസ്ഥാനത്ത് ഇന്ന് 123 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 53 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചായായ ഏഴാം ദിവസവും രോഗം ബാധിക്കുന്നവരുടെ എണ്ണം നൂറില്‍ കൂടുതല്‍. സംസ്ഥാനത്ത് ഇന്ന് 123 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പാലക്കാട് 24 പേര്‍ക്കും ആലപ്പുഴയില്‍ 18 പേര്‍ക്കും പത്തനംതിട്ട കൊല്ലം ജില്ലകളില്‍ 13 പേര്‍ക്ക് വീതവും എറണാകുളം തൃശ്ശൂര്‍ ജില്ലകളില്‍ 10 പേര്‍ക്ക് വീതവും കണ്ണൂര്‍ 9 പേര്‍ക്കും കോഴിക്കോട് 7 പേര്‍ക്കും മലപ്പുറത്ത് ആറ് പേര്‍ക്കും കാസര്‍കോട് 4പേര്‍ക്കും, ഇടുക്കിയില്‍ 3പേര്‍ക്കും, തിരുവനന്തപുരത്ത് 2പേര്‍ക്കും, കോട്ടയത്ത് 2പേര്‍ക്കും, വയനാട് 2 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 83 പേര്‍ വിദേശത്ത് നിന്നും വന്നവരും 33 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരുമാണ്.ആറ് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

ഇന്ന് 53 പേര്‍ക്ക് രോഗമുക്തി. പത്തനംതിട്ട-9, ആലപ്പുഴ- 3, കോട്ടയം-2, ഇടുക്കി-2, എറണാകുളം-2, തൃശ്ശൂര്‍-3, പാലക്കാട്- 5, മലപ്പുറം-12, കോഴിക്കോട്- 6, കണ്ണൂര്‍-1, കാസര്‍കോട്- 8 എന്നിങ്ങനെയാണ് കോവിഡ് നെഗറ്റീവായവരുടെ കണക്ക്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5240 സാമ്പിള്‍ പരിശോധിച്ചു. 3726 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. ഇപ്പോള്‍ ചികിത്സയിലുള്ളത് 1761 പേരാണ്.

1,59,614 പേരാണ് നിരീക്ഷണത്തിലുള്ളത്. 2349 പേര്‍ ആശുപത്രികളിലാണ് നിരീക്ഷണത്തിലുള്ളത്. 344 പേരെ ഇന്നു മാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇതുവരെ 1,56,401 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 4182 സാമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്. ടെസ്റ്റിന്റെ എണ്ണം പടിപടിയായി വര്‍ധിപ്പിക്കുകയാണ്. ജൂലൈയില്‍ ദിവസം 15,000 ടെസ്റ്റുകള്‍ എന്ന തരത്തിലേക്ക് എത്താനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ഇതുവരെ മുന്‍ഗണനാവിഭാഗത്തില്‍പ്പെട്ട 41944 സാമ്പിളുകളാണ് ശേഖരിച്ചത്. ഇതില്‍ 40302 സാമ്പിളുകള്‍ നെഗറ്റീവ് ആണ്.

സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 113 ആണെന്നും മുഖ്യമന്ത്രി അറിയിച്ചു.

Top