കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു; 24 മണിക്കൂറിനിടെ 9,983 പുതിയ കേസുകള്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. രോഗബാധിതരുടെ എണ്ണം രാജ്യത്ത് രണ്ടര ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 9983 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. തുടര്‍ച്ചയായ ആറാം ദിവസമാണ് രാജ്യത്ത് 9000 ത്തില്‍ അധികം കേസുകള്‍ രേഖപ്പെടുത്തുന്നത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,56,611 ആയി ഉയര്‍ന്നു.

അതേ സമയം കോവിഡില്‍ മരണം ഏഴായിരം കടന്നു. ആകെ മരണം 7135 ആയി. 24 മണിക്കൂറിനിടെ 206 പേരാണ് മരിച്ചത്.ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം ഇതുവരെ 1,24,094 പേര്‍ക്ക് കോവിഡ് ഭേദമായി. 1,25,381 പേര്‍ ചികിത്സയിലുണ്ട്.

രാജ്യത്ത് മഹാരാഷ്ട്രയിലാണ് കോവിഡ് വ്യാപനം ഏറ്റവും രൂക്ഷം. സംസ്ഥാനത്ത് 85975പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്.സംസ്ഥാനത്ത് 3060 പേര്‍ക്കാണ് ജീവന്‍ പൊലിഞ്ഞത്.

നിലവില്‍ 43,591 പേരാണ് മഹാരാഷ്ട്രയില്‍ ചികിത്സയിലുള്ളത്. 39,314 പേര്‍ രോഗമുക്തരായപ്പോള്‍ 43601 പേര്‍ ചികിത്സയിലുണ്ട്.

31667 കേസുകൾ റിപ്പോർട്ട് ചെയ്ത തമിഴ്നാടാണ് രണ്ടാം സ്ഥാനത്ത്. 269 മരണങ്ങളാണ് തമിഴ്‌നാട്ടിൽ റിപ്പോർട്ട് ചെയ്തത്. 16,999 പേർ ഇതുവരെ രോഗമുക്തരായി. ഡൽഹി 27,654, ഗുജറാത്ത് 20,070, ഉത്തർപ്രദേശ് 10,536, രാജസ്ഥാൻ 10,599 എന്നിങ്ങനെയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്ന കേസുകൾ.

Top