ബഹ്റൈനില്‍ പ്രതിദിന കൊവിഡ് കേസുകൾ വർധിക്കുന്നു

മനാമ: ബഹ്റൈനില്‍ ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തത് രാജ്യത്തെ ഉയര്‍ന്ന പ്രതിദിന കൊവിഡ് കേസുകള്‍. 3,177 പേര്‍ക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. 1,548 പേര്‍ രോഗമുക്തരായി. 11 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

അഞ്ച് സ്വദേശി പുരുഷന്‍മാരും നാല് സ്വദേശി സ്ത്രീകളും രണ്ട് പ്രവാസി പുരുഷന്‍മാരുമാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 820 ആയി. പുതിയതായി സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 1,071 പേര്‍ പ്രവാസി തൊഴിലാളികളാണ്.

2,18,047 പേര്‍ക്കാണ് രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 1,94,885 പേര്‍ രോഗമുക്തി നേടി. 22,342 കൊവിഡ് രോഗികളാണ് നിലവില്‍ രാജ്യത്തുള്ളത്. ആശുപത്രിയില്‍ ചികിത്സയിലുള്ള 362 പേരില്‍ 186 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 4,489,530 കൊവിഡ് പരിശോധനകളാണ് ഇതുവരെ രാജ്യത്ത് നടത്തിയിട്ടുള്ളത്.

 

Top