24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ 64,531 പുതിയ കോവിഡ് രോഗികള്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 64,531 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 27,67,274 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

24 മണിക്കൂറിനിടെ 1,092 പേര്‍കൂടി കോവിഡ് ബാധിച്ച് മരിച്ചു. 52,889 പേരുടെ ജീവനാണ് ഇതുവരെ കോവിഡ് കവര്‍ന്നത്. 1.91 ശതമാനമാണ് കോവിഡ് മരണനിരക്ക്.

രാജ്യത്തുടനീളം 6,76,514 പേര്‍ നിലവില്‍ ചികിത്സയില്‍ തുടരുകയാണ്. 20,37,871 പേര്‍ ഇതുവരെ രോഗമുക്തരായി. ഇതോടെ രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 73.64 ശതമാനമായി വര്‍ധിച്ചു.

Top