തിരുവനന്തപുരം: തലസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുത്തനെ വര്‍ധിക്കുമെന്ന് കളക്ടര്‍ നവജ്യോത് ഖോസ. അടുത്ത മൂന്നാഴ്ച കോവിഡ് കേസുകളുടെ എണ്ണം കുത്തനെ വര്‍ധിക്കുമെന്നും ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്നും കളക്ടര്‍ അറിയിച്ചു.
തീവ്ര രോഗവ്യാപനത്തിന് സാധ്യതയുള്ളതിനാല്‍ പ്രത്യേക കര്‍മ്മ പദ്ധതി തയാറാക്കിയതായും കളക്ടര്‍ പറഞ്ഞു. ജനങ്ങള്‍ സ്വയം മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയും ജില്ലാ ഭരണകൂടവുമായി സഹകരിക്കുകയും ചെയ്യണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടു.
ജില്ലയെ അഞ്ച് സോണുകളായി വിഭജിച്ചാകും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുക. കോവിഡ് പ്രതിരോധം ഈ സോണുകളെ കേന്ദ്രീകരിച്ച് നടത്തും. പ്രതിദിന രോഗികളുടെ എണ്ണം നിയന്ത്രണ വിധേയമാക്കുക, നിലവില്‍ രോഗബാധ ഇല്ലാത്ത പ്രദേശങ്ങളില്‍ രോഗവ്യാപനം തടയുക, മരണ നിരക്ക് കുറയ്ക്കുക എന്നിവ ലക്ഷ്യമിട്ടാകും പ്രവര്‍ത്തനങ്ങളെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.