ന്യൂഡൽഹി: രാജ്യത്ത് ഇന്നലെ 17,336 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ നിലവിൽ രോഗം ബാധിച്ചവരുടെ എണ്ണം 88,284 ആയി. ദിവസേന റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളിൽ 30 ശതമാനത്തിന്റെ വർധനവും ഉണ്ടായി. ആകെ 4,33,62,294 പേർക്ക് രോഗം ബാധിച്ചു. 124 ദിവസങ്ങൾക്കുശേഷമാണ് ആകെ രോഗികളുടെ എണ്ണം 17,000 കടക്കുന്നത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.32% ആയി. ആഴ്ചയിലെ പോസിറ്റിവിറ്റി നിരക്ക് 3.07% ആണ്. നിലവിൽ 196.77 കോടി ഡോസ് വാക്സീൻ വിതരണം ചെയ്തിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇന്നലെ 13 പേർ കൂടി കോവിഡ് അനുബന്ധ പ്രശ്നങ്ങളെത്തുടർന്ന് മരിച്ചതോടെ ആകെ മരിച്ചവരുടെ എണ്ണം 5,24,954 ആയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ കണക്കുകൾ വ്യക്തമാക്കുന്നു. മരിച്ചവരിൽ ഏഴുപേർ കേരളത്തിൽനിന്നുള്ളവരാണ്. രണ്ടു പേർ പഞ്ചാബിൽനിന്നും ചത്തിസ്ഗഢ്, ഹിമാചൽ പ്രദേശ്, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽനിന്ന് ഓരോരുത്തരും വീതം മരിച്ചു.