ലോകത്ത് കൊവിഡ് ബാധിതര്‍ ഒരുകോടിഇരുപത്തെട്ട് ലക്ഷം കടന്നു

ന്യൂഡല്‍ഹി: ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 12,842,036 ആയി വര്‍ധിച്ചു. രണ്ട് ലക്ഷത്തിലേറെ പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 567,649 ആളുകള്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചു.

അമേരിക്കയിലും ബ്രസീലിലും സ്ഥിതി രൂക്ഷമായി തുടരുന്നു. അമേരിക്കയില്‍ 24 മണിക്കൂറിനിടെ 58,000ലേറെ പേര്‍ക്ക് രോഗം ബാധിച്ചു. 709 പേര്‍ കൂടി അമേരിക്കയില്‍ മരിച്ചു. ബ്രസീലില്‍ 945 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. 35,500ലേറെ ആളുകള്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.

Top