ന്യൂഡല്‍ഹി: കൊവിഡ് നിയന്ത്രണങ്ങള്‍ മൂലം സിവില്‍ സര്‍വീസ് പരീക്ഷ എഴുതാന്‍ കഴിയാതെ പോയവര്‍ക്ക് വീണ്ടും അവസരം നല്‍കാമെന്ന് കേന്ദ്ര സര്‍ക്കാര്‍. പരീക്ഷ എഴുതാനാകാതെ സിവില്‍ സര്‍വീസ് പരീക്ഷയുടെ അവസാന അവസരവും നഷ്ടമായവര്‍ക്കാണ് വീണ്ടും അവസരം ലഭിക്കുക. പരീക്ഷ എഴുതാനാകാതെ പ്രായ പരിധി കഴിഞ്ഞവര്‍ക്ക് ഇളവ് ലഭിക്കില്ല. കേന്ദ്ര സര്‍ക്കാര്‍ നിലപാട് സുപ്രീംകോടതിയെ അറിയിച്ചു.
കൊവിഡ് വ്യാപനം കാരണം കഴിഞ്ഞ വര്‍ഷം അപേക്ഷിച്ച പലര്‍ക്കും എഴുതാനായില്ലെന്നും, ഇതില്‍ ഭൂരിഭാഗം വിദ്യാര്‍ത്ഥികളുടെയും അവസാനത്തെ അവസരമായിരുന്നുവെന്നുമുള്ള ഹര്‍ജി പരിഗണിക്കവെയാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. നേരത്തെ അവസരം നല്‍കാന്‍ ആവില്ല എന്നായിരുന്നു കേന്ദ്ര സര്‍ക്കാറിന്റെ നിലപാട്. ഹര്‍ജി ഫെബ്രുവരി എട്ടിന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും.