യൂറോപ്പില്‍ വീണ്ടും കോവിഡ് ആശങ്ക; നെതര്‍ലന്‍ഡ്‌സില്‍ ലോക്ഡൗണ്‍

ആംസ്റ്റര്‍ഡാം: കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ നെതര്‍ലന്‍ഡ്‌സില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. മൂന്നാഴ്ചത്തേയ്ക്കാണ് ലോക്ഡൗണ്‍. രാജ്യത്തെ 82 ശതമാനം ആളുകളും വാക്‌സീന്‍ സ്വീകരിച്ചിരുന്നു.

ഇന്നലെ മാത്രം 16,364 പേര്‍ക്കാണ് നെതര്‍ലന്‍ഡ്‌സില്‍ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 20ന് 12,997 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായിരുന്നു ഇതിനുമുന്‍പത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്ക്.

കോവിഡ് ഭീതി ഉയരുന്ന സാഹചര്യത്തില്‍ നെതര്‍ലന്‍ഡ്‌സ്‌നോര്‍വേ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ കാണികളെ പ്രവേശിപ്പിക്കില്ല. നിലവില്‍, ലോകത്തെ പകുതിയിലേറെ കോവിഡ് രോഗികളും യൂറോപ്പിലാണ്.

 

Top