കരിപ്പൂരില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ 10 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ 10 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നേടിയിരിപ്പില്‍ നിന്നുള്ള ആറു പേര്‍ക്കും കൊണ്ടോട്ടിയില്‍ നിന്നുള്ള നാല് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്നു.

നേരത്തെ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായ മലപ്പുറം ജില്ലാ കളക്ടര്‍, മലപ്പുറം ജില്ലാ പൊലീസ് മേധാവി, പാലക്കാട് ജില്ലാ പൊലീസ് മേധാവി, രണ്ട് അഗ്നിശമന സേനാംഗങ്ങള്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.

Top