സൗദിയിൽ ഇന്ന് 108 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ആറുപേരുടെ മരണം മാത്രമാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. 108 പേർക്ക് പുതിയതായി കോവിഡ് ബാധ  സ്ഥിരീകരിച്ചു. 138 രോഗബാധിതർ സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ ആകെ എണ്ണം 3,63,485ഉം രോഗമുക്തരുടെ എണ്ണം  3,55,037 ഉം ആയി.

ഇപ്പോള്‍ അസുഖ ബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 2170 പേരാണ്. ഇതിൽ 328 പേർ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്.  ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക്  97.7 ശതമാനമായി. മരണനിരക്ക് 1.7 ശതമാനമായി തുടരുന്നു.

Top