സൗദി അറേബ്യയില്‍ ഇന്ന് 177 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം വീണ്ടും കുറഞ്ഞു. ഇന്ന് 177 പേര്‍ക്ക് മാത്രമാണ് രോഗബാധ സ്ഥിരീകരിച്ചതെന്ന് സൗദി ആരോഗ്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 24 മണിക്കൂറിനിടെ നിലവില്‍ രോഗബാധിതരായി കഴിയുന്നവരില്‍ 279 പേര്‍ സുഖം പ്രാപിച്ചു.

രാജ്യത്ത് വിവിധ ഭാഗങ്ങളിലായി എട്ട് മരണവും കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. രാജ്യത്ത് ഇന്ന് 55,742 ആര്‍.ടി പി.സി.ആര്‍ പരിശോധനകള്‍ നടന്നു. ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,44,811 ആയി. ഇതില്‍ 5,33,430 പേര്‍ രോഗമുക്തരായി. ആകെ മരണസംഖ്യ 8,560 ആയി ഉയര്‍ന്നു. കൊവിഡ് ബാധിച്ച് രാജ്യത്ത് വിവിധ ഭാഗങ്ങളിലായി നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 2,821 ആയി കുറഞ്ഞു. ഇതില്‍ 824 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.

രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.9 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളില്‍ പുതിയതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 54, മക്ക 29, കിഴക്കന്‍ പ്രവിശ്യ 18, ജീസാന്‍ 14, അല്‍ഖസീം 13, മദീന 11, നജ്‌റാന്‍ 8, അസീര്‍ 7, തബൂക്ക് 5, വടക്കന്‍ അതിര്‍ത്തി മേഖല 5, അല്‍ജൗഫ് 5, ഹായില്‍ 5, അല്‍ബാഹ 3. രാജ്യത്താകെ പ്രതിരോധ കുത്തിവെപ്പ് 37,343,873 ഡോസ് ആയി.

Top