റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് പുതുതായി 244 പേര്‍ക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവിലുള്ള രോഗബാധിതരില്‍ 407 പേര്‍ സുഖം പ്രാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ എട്ട് മരണങ്ങള്‍ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. രാജ്യത്ത് ഇന്ന് 63,288 ആര്‍.ടി പി.സി.ആര്‍ പരിശോധനകള്‍ നടന്നു. ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,43,562 ആയി. ഇതില്‍ 5,31,324 പേര്‍ രോഗമുക്തരായി.
ആകെ മരണസംഖ്യ 8,520 ആയി. നിലവില്‍ രോഗബാധിതരായി നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 3,718 ആയി കുറഞ്ഞു. ഇതില്‍ 1,020 പേര്‍ മാത്രമാണ് ആശുപത്രികളില്‍ തീവ്രപരിചരണത്തില്‍ കഴിയുന്നത്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.7 ശതമാനമായി ഉയര്‍ന്നു. മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു. രാജ്യത്ത് കൊവിഡിനെതിരായ പ്രതിരോധ കുത്തിവെപ്പ് മൂന്നര കോടി ഡോസ് കവിഞ്ഞു. വെള്ളിയാഴ്ചയോടെ രാജ്യത്താകെ 35,513,291 ഡോസ് വാക്‌സിന്‍ വിതരണം പൂര്‍ത്തിയായതായി സൗദി ആരോഗ്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.