മഹാരാഷ്ട്ര പൊലീസ് സേനയില്‍ 303 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

മുംബൈ: മഹാരാഷ്ട്ര പൊലീസ് സേനയില്‍ 303 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗ ബാധിതരായ പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണം 12,290 ആയി.

കോവിഡ് ബാധിച്ചു മരിച്ച പൊലീസുകാരുടെ എണ്ണം 125 ആയി ഉയര്‍ന്നു. ജോലിയില്‍ നിന്നും വിരമിച്ച ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ രോഗം ബാധിച്ചു മരിച്ചതായും റിപ്പോര്‍ട്ടുണ്ട്.

Top