സൗദിയില്‍ ഇന്ന് 360 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് 360 പേര്‍ക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം നിലവിലെ രോഗബാധിതരില്‍ 741 പേര്‍ സുഖം പ്രാപിച്ചതായും സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ ഒമ്പത് മരണങ്ങള്‍ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

രാജ്യത്ത് ഇന്ന് 63,280 ആര്‍.ടി പി.സി.ആര്‍ പരിശോധനകള്‍ നടന്നത്. ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,42,354 ആയി. ഇതില്‍ 5,29,377 പേര്‍ രോഗമുക്തരായി. ആകെ മരണസംഖ്യ 8,490 ആണ്. രോഗം ബാധിച്ച് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 4,487 ആയി കുറഞ്ഞു. ഇതില്‍ 1,127 പേര്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.

രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.3 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.

Top