കൊല്ലത്ത് നവവരനടക്കം നാല് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കൊല്ലം: കൊല്ലം പത്തനാപുരത്തം വാഴപ്പാറയില്‍ നവവരനും നാലു ബന്ധുക്കള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു വിവാഹം നടന്നത്.

വിവാഹത്തില്‍ ആകെ 48 പേര്‍ പങ്കെടുത്തുവെന്നാണ് ആരോഗ്യ വകുപ്പിന് ലഭിച്ച വിവരം. ബാക്കി 44 പേരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവരുടെ സ്രവ സാമ്പിളുകള്‍ ടെസ്റ്റിനായി ശേഖരിക്കുന്നുണ്ട്. വിവാഹത്തില്‍ പങ്കെടുത്ത മറ്റുള്ളവര്‍ ക്വാറന്റീനില്‍ പ്രവേശിച്ചു.

കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും ലംഘിച്ചാണ് വിവാഹം നടത്തിയതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സംഭവത്തെ തുടര്‍ന്ന് കണ്ടെയ്ന്‍മെന്റ് സോണുകളില്‍ വിവാഹം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ പൂര്‍ണമായും ഒഴിവാക്കുന്നത് ആലോചിക്കുന്നുണ്ട്.

Top