തിരുവനന്തപുരം ജില്ലാ ജയിലില്‍ 42 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ ജയിലില്‍ 42 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് മാത്രം 36 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 130 തടവുകാരെയാണ് ഇന്ന് പരിശോധനയ്ക്ക് വിധേയരാക്കിയത്.

കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ജില്ലാ ജയിലില്‍ ആറു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. വരും ദിവസങ്ങളിലും പരിശോധന തുടരും.

Top