റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ആശങ്കക്ക് ശമനം വരുന്നു. വലിയ ആശ്വാസം പകര്‍ന്ന് രോഗമുക്തരുടെ പ്രതിദിന എണ്ണം കുത്തനെ ഉയരുകയാണ്. ഇന്ന് 1,532 പേരാണ് സുഖം പ്രാപിച്ചത്. എന്നാല്‍ പുതുതായി 766 പേര്‍ക്ക് മാത്രമാണ് രോഗബാധ സ്ഥിരീകരിച്ചത്. രാജ്യവ്യാപകമായി 12 മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
രാജ്യമാകെ ഇന്ന് 85,106 ആര്‍.ടി പി.സി.ആര്‍ പരിശോധനകള്‍ നടന്നു. ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,36,693 ആയി. ഇതില്‍ 5,18,911 പേര്‍ രോഗമുക്തരായി. ആകെ മരണസംഖ്യ 8,378 ആണ്. ചികിത്സയിലുള്ളവരുടെ എണ്ണം 9,404 ആയി കുറഞ്ഞു. ഇതില്‍ 1,387 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരം. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.5 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.