ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പെണ്‍കുട്ടികള്‍ക്കായുള്ള ഷെല്‍ട്ടര്‍ ഹോമിലെ 90 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സ്ത്രീ ക്ഷേമ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ നിത അഹിര്‍വാറാണ് ഇക്കാര്യം അറിയിച്ചത്. എല്ലാവരെയും ഐസോലഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ആരില്‍ നിന്നാണ് രോഗം പകര്‍ന്നതെന്ന് കണ്ടെത്തുമെന്നും ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. രണ്ട് ദിവസത്തിനുള്ളിലാണ് ഇത്രയും പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
അതേസമയം, ഉത്തര്‍പ്രദേശില്‍ 36 ലക്ഷം കോവിഡ് ടെസ്റ്റുകള്‍ നടത്തിയെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. ദിവസത്തില്‍ ഒരു ലക്ഷത്തിനടുത്ത് ടെസ്റ്റുകള്‍ നടത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ലഖ്‌നൗ, കാണ്‍പൂര്‍ നഗര്‍, അലഹബാദ്, വാരാണസി, ഗൊരഖ്പൂര്‍ എന്നീ ജില്ലകളില്‍ ആരോഗ്യ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.