ഗാന്ധിനഗര്‍: ഗുജറാത്തില്‍ ഇന്ന് 94 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 2,272 ആയി. ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ നിന്നുള്ളവരാണ് ഇന്ന് രോഗം പിടിപെട്ട എല്ലാവരും.
രോഗം സ്ഥിരീകരിച്ചവരില്‍ 61 പേരും അഹമ്മദാബാദില്‍ നിന്നുള്ളവരാണ്. സംസ്ഥാനത്ത് ഏറ്റവും അധികം രോഗബാധിതരുള്ളതും അഹമ്മദാബാദിലാണ്.
അതേസമയം, മഹാരാഷ്ട്ര കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള സംസ്ഥാനമാണ് ഗുജറാത്ത്. കഴിഞ്ഞ രണ്ടാഴ്ചയായി ദിവസവും നൂറിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിക്കുന്നത്.