കവിയും ആക്ടിവിസ്റ്റുമായ വരവരറാവുവിന് കൊവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: ഭീമാ കൊരോഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് പ്രതിയായ കവിയും ആക്ടിവിസ്റ്റുമായ വരവരറാവുവിന് കൊവിഡ് സ്ഥിരീകരിച്ചു. തിങ്കളാഴ്ചയാണ് ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് റാവുവിനെ ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയത്.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. 81 വയസുണ്ട്. ഇതുവരെ കൊവിഡ് -19 ന്റെ ലക്ഷണങ്ങളൊന്നും അദ്ദേഹം കാണിച്ചിട്ടില്ല. അദ്ദേഹത്തിന് ശ്വസിക്കാന്‍ ബുദ്ധിമുട്ടില്ല, ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും ചികിത്സിച്ച ജെവി ഹോസ്പിറ്റല്‍ ഡീന്‍ ഡോ. രഞ്ജിത് മങ്കേശ്വര്‍ പറഞ്ഞു,

നാഡീ സംബന്ധമായ അസുഖം മൂലം ബുദ്ധിമുട്ടുന്ന റാവുവിന് ചികിത്സ നല്‍കാത്തതില്‍ മഹാരാഷ്ട്രയിലെ മന്ത്രിമാരടക്കം പ്രതിഷേധിച്ചിരുന്നു.

Top