ബോളിവുഡ് നിര്‍മാതാവ്‌ കരീം മൊറാനിയുടെ രണ്ടാം കോവിഡ് ഫലവും പോസിറ്റീവ്

മുംബൈ: കോവിഡ് സ്ഥിരീകരിച്ച ബോളിവുഡ് നിര്‍മാതാവും സംഘാടകനുമായ കരീം മൊറാനിയുടെ രണ്ടാം പരിശോധനാ ഫലവും പോസിറ്റീവ്. 60കാരനായ അദ്ദേഹം മുംബൈ നാനാവതി ആശുപത്രിയില്‍ ഐസൊലേഷനിലാണ്.

ഹൃദ്രോഗമുള്ളതിനാല്‍ അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ കുടുംബാംഗങ്ങള്‍ ആശങ്കയിലാണ്.

ഏപ്രില്‍ എട്ടിന് നടത്തിയ ആദ്യ പരിശോധനാ ഫലവും പോസിറ്റീവ് ആയിരുന്നു. അതേസമയം, മൊറാനിയുടെ മക്കളായ ഷാസയുടെയും സോയയുടെയും പരിശോധനാ ഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ഇരുവരെയും ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മാറ്റിയിരുന്നു. ഇരുവരും വീട്ടില്‍ നിരീക്ഷണത്തിലാണ്.

Top