വീണ്ടും ആശങ്ക; മുംബൈയില്‍ അഞ്ച് മലയാളി നഴ്‌സുമാര്‍ക്ക് കൂടി കോവിഡ്

മുംബൈ: രാജ്യത്തെ വീണ്ടും ആശങ്കയിലാഴ്ത്തി മുംബൈയില്‍ അഞ്ച് മലയാളി നഴ്‌സുമാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മുംബൈ ഭാട്യ ആശുപത്രിയിലെ മൂന്നും ബ്രീച്ച് കാന്‍ഡിയിലെ രണ്ടും നഴ്‌സുമാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ മൂന്ന് ആശുപത്രികളിലായി 60 മലയാളി നഴ്‌സുമാര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ ഇത്തരത്തില്‍ രോഗം പടരുന്നത് മുംബൈയിലെ ആരോഗ്യമേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കുകയാണ്.

വോക്ഹാര്‍ഡ് ആശുപത്രിയിലെ 48 മലയാളി നഴ്‌സുമാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ മുംബൈയിലെ പല ആശുപത്രികളും അടച്ചിരുന്നു. അവിടുത്തെ കോവിഡ് വാര്‍ഡ് മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.

അതേസമയം,മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം 1364 ആയി. ഇതുവരെ 97 പേരും മരിച്ചു.

Top