സൗത്ത് ആഫ്രിക്കൻ പ്രസിഡന്റിന് കോവിഡ് സ്ഥിരീകരിച്ചു

ജോഹന്നാസ്ബർഗ്: സൗത്ത് ആഫ്രിക്കൻ പ്രസിഡന്‍റ് ​ സിറിൽ റമഫോസക്ക്​ കോവിഡ് -19 സ്​ഥിരീകരിച്ചു. അദ്ദേഹം ചികിത്സയിലാണെന്ന് പ്രസിഡന്‍റിന്‍റെ ഓഫീസ് അറിയിച്ചു. രാജ്യത്ത് ഒറ്റരാത്രികൊണ്ട് 37,875 പുതിയ അണുബാധകൾ രേഖപ്പെടുത്തിയ ദിവസത്തിലാണ് പ്രസിഡന്‍റ്​ റമാഫോസക്ക്​ കോവിഡ്​ അണുബാധ സ്​ഥിരീകരിച്ചത്​.

കഴിഞ്ഞ ദിവസത്തെ 17,154 പുതിയ കേസുകളിൽ നിന്നാണ്​ ഇത്രയും അധികമായി കേസുകൾ ഉയർന്നത്​. പ്രസിഡന്‍റ്​ നല്ല മാനസികാവസ്ഥയിലാണെങ്കിലും ദക്ഷിണാഫ്രിക്കൻ നാഷനൽ ഡിഫൻസ് ഫോഴ്‌സിന്‍റെ ദക്ഷിണാഫ്രിക്കൻ മിലിട്ടറി ഹെൽത്ത് സർവീസ് അദ്ദേഹത്തെ നിരീക്ഷിക്കുന്നുണ്ടെന്ന് മന്ത്രി മൊണ്ട്‌ലി ഗുംഗുബെലെ പ്രസ്താവനയിൽ പറഞ്ഞു.

പൂർണമായി വാക്സിനേഷൻ എടുത്ത പ്രസിഡന്‍റ്​ കേപ് ടൗണിൽ ക്വാറന്‍റീനിൽ ആണെന്നും അടുത്ത ആഴ്‌ചയിലെ പ്രസിഡന്‍റിന്‍റെ എല്ലാ ഉത്തരവാദിത്തങ്ങളും ഡെപ്യൂട്ടി പ്രസിഡന്‍റ്​ ഡേവിഡ് മബൂസയെ ഏൽപ്പിച്ചിട്ടുണ്ടെന്നും ഗുംഗുബെലെ പറഞ്ഞു.

Top